കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരുക്കേറ്റു. വ്യാഴം ഉച്ചയ്ക്ക് 2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം പിച്ചകപ്പള്ളിമേട് റോഡരികിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് പശ്ചിമ ബംഗാൾ സ്വദേശികളായ ഉജ്ജ്വൽ (35) മസൂർ (32) എന്നിവർ വീണത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/H4BQzZ12h5JH0yoLnCZmvv?mode=gi_t

ഉടൻതന്നെ സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്‌സ് ടീമംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ആംബുലൻസിൽ ഇവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയും ചെയ്തു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

You missed