കോട്ടയം : നവകേരള സദസിന്റെ ഭാഗമായി കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേക്ക് പോയ മുഖ്യമന്ത്രിയെയും സംഘത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. പിന്നാലെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് കമാൻഡോകൾ പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി.

ബുധനാഴ്ച‌ രാവിലെ 12 മണിയോടെ കോട്ടയം എസ് എച്ച് മൗണ്ടിൽ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി എത്തിയതോടെ കരിങ്കോടിയുമായി ഇടവഴിയിൽ നിന്നു ചാടിവീണു.പോലീസ് എത്തിയത് കണ്ട് ചിതറി ഓടിയ കോൺഗ്രസ് പ്രവർത്തകരെ പിന്നാലെ എത്തിയ കമാൻഡോ സംഘം ലാത്തിക്ക് അടിച്ചു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനും മർദ്ദനമേറ്റു.

യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ എം, സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി,ജില്ലാ പഞ്ചായത്തംഗവും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ്റുമായ പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന് അനൂപ് അബൂബക്കർ , ജില്ലാ ജനറൽ സെക്രട്ടറി യഥു സി’ നായർ, വിഷ്ണു വിജയൻ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റാഷ്മോൻ ഒറ്റാത്തിൽ, വിഷ്ണു ചെമ്മുണ്ടവള്ളി, ജിജി മൂലംകുളം, തുടങ്ങിയവർക്ക് മർദ്ദനത്തിൽ പരിക്കേൽക്കുകയും തുടർന്ന് അറസ്റ്റ് ചെയ്തു.സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *