പാമ്പാടി: പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തട്ടാംപറമ്പിൽ വീട്ടിൽ ബിനോയ് (45) എന്നയാളെയാണ്. പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്ന് രാവിലെ 8 .30 മണിയോടുകൂടി തന്റെ സമീപവാസിയായ വീട്ടമ്മ വളർത്തുന്ന പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളുടെ പശുവിന്റെ പാൽ വീട്ടമ്മയായ മധ്യവയസ്ക കറന്നെടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമാണ് ഇയാൾ ഇത്തരത്തിൽ ചെയ്തത്. തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *