കാസർകോട് കലക്ടറേറ്റിലെ ക്ലാർക്ക് ആശ (42) വിഷം കഴിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.

റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ആശയെ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെയുണ്ടായ മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്ന് സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആരോപിച്ചു.

വെള്ളിയാഴ്ച രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെ വിഷം കഴിച്ച ആശയെ ഉടൻ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

എതിർത്തോട് സ്വദേശിനിയാണ് ആശ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *