കാഞ്ഞിരപ്പള്ളി: ഭരണകൂടം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടു.

ഏകാധിപത്യ ഭരണകൂടം ലേകസഭയേയും രാജ്യസഭയേയും നേക്കുകുത്തിയാക്കി ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം പോലും തകർക്കുകയാണെന്ന്
അവകാശ നിഷേധങ്ങൾക്കെതിരെ “പൗരാവകാശ ജാഥ ” എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണജാഥയുടെയും ബഹുജന റാലിയുടെയും കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടന്ന സമാപാന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ എട്ട്മണിക്ക് വാഴൂർ പഞ്ചായത്തിൽ ചാമംപതാലിൽ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ എസ്ഡിപിഐ കോട്ടയം ജില്ല പ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ് ജാഥ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻ്റ് കെഎഹാരിസിന് പാർട്ടി പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളായ കൊടുങ്ങൂർ,കറുകച്ചാൽ, നെടുംകുന്നം, പത്തനാട്, മണിമല, ചിറക്കടവ്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ്, പട്ടിമറ്റം എന്നിവടങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി വൈകുന്നേരം ഏഴ് മണിക്ക് കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും ബഹുജന റാലിയോടെ പേട്ടക്കവലയിൽ സമാപിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റ് കെഎൻ സുബെറിൻ്റെഅധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ്, ജില്ലാ കമ്മിറ്റിയംഗം കെഎൻ അൻസാരി, ജാഥ ക്യാപ്റ്റൻ കെഎ ഹാരിസ് മണ്ഡലം പ്രസിഡൻ്റ്, എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അലി അക്ബർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി റഫീഖ് വാഴൂർ സ്വാഗതവും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സിയാജ് വട്ടകപ്പാറ നന്ദിയും പറഞ്ഞു.

