രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയിലായ സംഭവത്തില്‍ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയുമായി നില്‍ക്കും തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ് ഒക്കെ എന്ത്?’ ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. അര്‍ഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവര്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് പിടിയിലായത്. ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹി എന്ന നിലയില്‍ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *