പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം. ഓമല്ലൂര്‍ സ്വദേശിയായ ഗംഗാധര(78)ന്റെ തലയിലാണ് ചക്ക വീണത്. ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്.

മറ്റൊരു അസുഖത്തിന് ചികിത്സയിലെത്തിയപ്പോഴാണ് അപകടം. ഡോക്ടറെ കണ്ടതിനു ശേഷം മരുന്നു വാങ്ങാന്‍ വരി നില്‍ക്കുമ്പോഴാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരന്‍ ബോധരഹിതനായിരുന്നു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *