കുറവിലങ്ങാട് : മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം ശാസ്താംപാറ ഭാഗത്ത് പഴയ മാക്കിൽ വീട്ടിൽ ജോണി പി.എ (60) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഏപ്രിൽ മാസം പത്താം തീയതി രാത്രി 10:00 മണിയോടുകൂടി ജോണി തൻ്റെ ഭാര്യയെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതിൽ ഇവരുടെ കൈക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ഇതിനു ശേഷം കഴിഞ്ഞദിവസം വീണ്ടും ഇയാൾ ഭാര്യയെ ചീത്തവിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്. എച്ച്. ഓ നോബിൾ പി.ജെ എസ്.ഐ സന്തോഷ്, എ.എസ്.ഐ ജോണി, സി.പി.ഓ റോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *