കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തപ്പെട്ടു. കത്തീഡ്രൽ പള്ളി അസിസ്റ്റൻ്റ് വികാരി ഫാദർ ജിതിൻ ചാത്തനാട്ട് ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു.
‘ക്രിസ്മസ് ഫാദറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ. മേഴ്സി വളയം സ്വാഗതം ആശംസിക്കുകയും സന്ദേശം നൽകുകയും ചെയ്തു.
അധ്യാപകരായ ജുബിൻ തോമസ്, സുനിൽ വി.എം. ജൂലി ജോസഫ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ സമ്മേളനം മനോഹരമാക്കി. ക്രിസ്മസ് ആശംസകൾ നേർന്നു കൊണ്ട് കേക്കു വിതരണവും നടന്നു.
There is no ads to display, Please add some