കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഹൈക്കമാന്‍ഡ്. മൂന്ന് മണിക്കൂറിലേറെ യോഗം നീണ്ടെങ്കിലും മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വൈകാതെ തന്നെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി പറഞ്ഞു. ഇതിനുശേഷം കേരളത്തിലെ നേതാക്കള്‍ ദീപാ ദാസ് മുന്‍ഷിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മൂന്നു നേതാക്കളും വിഭാഗീയത പ്രഖ്യാപനം കേരളത്തില്‍ അവസാനിപ്പിക്കണമെന്ന സംയുക്ത പ്രഖ്യാപനം നടത്തി. ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തിനു ശേഷം പറഞ്ഞു. ചേരിത്തിരഞ്ഞുള്ള പ്രചാരണങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് പറയുന്നു, അങ്ങനെ പ്രചാരണം നടത്തരുത്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *