സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് വില 2120 രൂപ വര്‍ധിച്ച് 1,04,720 രൂപയിലെത്തി. പവന് വില രാവിലെ 200 രൂപ വര്‍ധിച്ചിരുന്നു. ഇന്നു മാത്രം സ്വര്‍ണവിലയിലുണ്ടായത് 2320 രൂപയുടെ വര്‍ധനവാണ്. ഉച്ചയ്ക്ക് ഗ്രാമിന് 265 രൂപ വര്‍ധിച്ച് 13,090 രൂപയിലെത്തി.
സ്വര്‍ണവില ഒരു ലക്ഷം രൂപയുടെ താഴേക്ക് പോകുമെന്ന് തോന്നിച്ചിടത്തു നിന്നാണ് പുതിയ മുന്നേറ്റം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 225 രൂപ വര്‍ധിച്ച് 10,720 രൂപയിലുമെത്തി. 14 കാരറ്റ് സ്വര്‍ണം 8380 രൂപയിലും 9 കാരറ്റ് 5405 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 200 രൂപയില്‍ തന്നെയാണ് വ്യാപാരം. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ ഡോളറിന്റെ വിനിമയ നിരക്കും ട്രഷറി ബോണ്ടുകളുടെ യീല്‍ഡും കുറഞ്ഞതോടെയാണ് സ്വര്‍ണമുന്നേറ്റം.


