കൊച്ചി: തുടർച്ചയായ ദിവസങ്ങളിലെ വൻ ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 12,775 രൂപയും പവന് 1,02,200 രൂപയുമായി. വെള്ളിവില ഗ്രാമിന് 200 രൂപയിൽ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 13.94 ഡോളർ വർധിച്ച് 3,903.01 ഡോളറിലെത്തി.
ശനിയാഴ്ച സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലും ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലുമായിരുന്നു വ്യാപാരം. അവധി ദിനമായ ഇന്നലെയും ഇതേ വില തുടർന്നു. വെള്ളിയാഴ്ച പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞിരുന്നു.


