തിരുവനന്തപുരം: KPCCയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും.പുതിയ അധ്യക്ഷനായുളള ചർച്ചകൾ ഈയാഴ്ചയോടെ സജീവമാകും.KPCCക്ക് മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്തത് സംഘടനയെ ബാധിച്ചെന്ന വിലയിരുത്തലിലാണ് നീക്കം.

എ.പി.അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ , കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അന്തിമ പട്ടികയിൽ. കെ.പി.സി.സി അധ്യക്ഷനെ നിയമിച്ച ശേഷം ഡിസിസി അധ്യക്ഷതലത്തിലും അഴിച്ചു പണി നടത്തും. ഡിസിസി അധ്യക്ഷനെ കണ്ടെത്താൻ നേതാക്കളുടെ അഭിപ്രായം തേടും.കേരളവും അസമും ഒഴികെയുളള സംസ്ഥാനങ്ങളിൽ അഭിപ്രായ സർവേ നടത്തിയാണ് ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചത്.

ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയും നേതാക്കളുടെ ആവശ്യം ശക്തമാണ്. ഷാഫി പറമ്പിലിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തുമ്പോള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് എ.പി.അനിൽകുമാറും രംഗത്തുണ്ട്. ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ വന്നിട്ട് അഞ്ചുമാസമായി. പാര്‍ട്ടി അനിശ്ചിതാവസ്ഥയിലാണ്. പുതിയ അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് യഥാസമയം പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *