കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. രാജ്യാന്തര വപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ബുധനാഴ്ച സ്വര്‍ണവിലയില്‍ വലിയ ഗതിമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതിന് ശേഷമാകും വിറ്റഴിച്ച് ലാഭം കൊയ്യണോ അതോ ഇനിയും വാങ്ങിക്കൂട്ടണോ എന്ന കാര്യം നിക്ഷേപകര്‍ തീരുമാനിക്കുക.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 81440 രൂപയാണ് വില. 80 രൂപ മാത്രമാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 88000 രൂപ വരെ പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്ന് രണ്ട് ശതമാനം വരെ കുറവുണ്ടാകും. എന്നാല്‍ ചില വേളയില്‍ തങ്കത്തിന് വില കൂടിയാല്‍ പഴയ സ്വര്‍ണത്തിന് മൂല്യം കൂടും.

Leave a Reply

Your email address will not be published. Required fields are marked *