സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് വില 10,945 രൂപയിലെത്തി. ഇന്നലെ 10,865 രൂപയായിരുന്നു. ഒരു പവൻ സ്വർണം വാങ്ങാൻ 87,560 രൂപ നൽകണം. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്.

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 84,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാരും.

