കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം ഉയരുകയും വൈകീട്ട് 4000 രൂപയില്‍ അധികം ഇടിയുകയും ചെയ്ത പിന്നാലെയാണ് ഇന്നത്തെ നേരിയ മുന്നേറ്റം. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. സാധാരണ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമ്പോള്‍ കേരളത്തിലും കുറയേണ്ടതാണ്.

240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,040 രൂപയായി ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 12,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 14,880 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


