സ്വര്‍ണവില കുറയുന്ന പ്രവണത ഇന്നും തുടരുന്നു. ഇന്നലെ രാവിലെ വൈകുന്നേരവുമായി രണ്ടുതവണ കുറഞ്ഞ സ്വര്‍ണവില ഇന്ന് മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. പവന് 1,07,040 രൂപയിലാണ് സ്വര്‍ണവില. മാര്‍ച്ച് ഒന്നിലെ 1,26,920 രൂപയെ അപേക്ഷിച്ച് 20 ദിവസത്തിനിടെ 19,880 രൂപയാണ് കുറഞ്ഞത്.

ഇന്ന് ഗ്രാമിന് കുറഞ്ഞത് 275 രൂപയാണ്. 13,380 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം 225 രൂപ താഴ്ന്ന് 10,995 രൂപയായി. പവന്‍ വില 87,960 രൂപ. 14 കാരറ്റ് സ്വര്‍ണത്തിലും വില കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വെള്ളിവില ഗ്രാമിന് 245 രൂപയാണ്.


