സംസ്‌ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്. പവന് 1,920 രൂപ കുറഞ്ഞു. ഇതോടെ 1,14,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാം സ്വർണത്തിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണം.

ഈ മാസം ആദ്യം (ഫെബ്രുവരി 1) 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിറ്റേന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 2) വിലയിടിഞ്ഞ് 1,07,920 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. പിന്നീട് വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് വിപണി കണ്ടത്. ഫെബ്രുവരി രണ്ടിന് നാലുതവണയാണ് വില മാറി മറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *