ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 135 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ്റെ വില 11,600 രൂപയായി ഉയർന്നു. പവൻ്റെ വില 1,080 രൂപയും ഉയർന്നു. 92,800 രൂപയായാണ് പവൻ്റെ വില വർധിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവില കനത്ത ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷത്തിന് മുകളിൽ നിന്ന വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.


