മെഡിക്കൽ കോളജുകളിലെ പൊതിച്ചോർ വിതരണത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി ജി സുധാകരൻ. സൗജന്യ ഭക്ഷണവിതരണത്തെ എതിർത്തിട്ടില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളജിൽ മാത്രം ഷെഡ് കെട്ടി പാചകം ചെയ്യുന്ന നിലവിലെ രീതി പുനഃപരിശോധിക്കണമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കികൊച്ചിയിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ പരിപാടിയിൽ സംസാരിക്കവെയാണ് ജി സുധാകരന്റെ വിശദീകരണം. സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ തന്നെ ഭക്ഷണം നൽകുന്ന സംവിധാനം നടപ്പാക്കണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത തന്റെ പ്രസ്താവനയെ തെറ്റായി അവതരിപ്പിച്ചതാണെന്നും, തൽപരകക്ഷികൾ തന്നെ ആക്ഷേപിക്കാനാണ് അത് പ്രചരിപ്പിച്ചതെന്നും ജി സുധാകരൻ ആരോപിച്ചു.ആലപ്പുഴ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നാണ് പറഞ്ഞതെന്നും, മറ്റു മെഡിക്കൽ കോളജുകളിൽ ആശുപത്രിക്ക് പുറത്താണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിഭക്ഷണവിതരണത്തിനായി വിവിധ സംഘടനകൾ പണം പിരിക്കുന്ന സാഹചര്യത്തിൽ, ആ തുകയുടെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് നൽകണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഇടതുപക്ഷ യുവജന സംഘടനകൾ വീടുകളിൽ നിന്ന് പൊതിച്ചോറ് ശേഖരിച്ചായിരുന്നു വിതരണം നടത്തിയിരുന്നതെങ്കിലും, ഇപ്പോൾ പണം പിരിച്ചാണ് നടത്തുന്നതെന്നും അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *