പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശികളായ തോമസ് (66), കുഞ്ഞുമണി (73), മോളി (66) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം.
വാഗമണ്ണിൽ ഇന്നലെ വൈകുന്നേരം ജീപ്പിൽ ട്രക്കിങ്ങിനിടെ ജീപ്പിന്റെ കമ്പിയിൽ തല ഇടിച്ച് ചാലക്കുടി സ്വദേശി ശീതൾ (19) നും പരുക്കേറ്റു. നാല് പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

