എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിൻ്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജോജി ജോൺ സിപിഎമ്മിന്റെ മണിമല പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറാണ്. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരിക്കവെ ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിക്കുകയുമായിരുന്നു.

പ്രതികളുടെ ആക്രമണത്തിൽ ഭയന്നോടിയ ഷിബുവിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് കുഞ്ഞുമോനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *