ദുബൈ: പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ആശ്വാസമായി എമിറേറ്റ്സ് വിമാനക്കമ്പനി പുതിയ പേയ്മെന്റ് സൗകര്യം പ്രഖ്യാപിച്ചു. ഇനി വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും ഒരുമിച്ച് നൽകേണ്ടതില്ല; 3 മാസം മുതൽ 36 മാസം വരെയുള്ള കാലയളവിൽ തവണകളായി അടയ്ക്കാം.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായാണ് എമിറേറ്റ്സ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

എമിറേറ്റ്സ് സർവീസ് നടത്തുന്ന 140-ലധികം രാജ്യാന്തര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് EMI ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എസ്‌ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ, എച്ച്എസ്ബിസി തുടങ്ങിയവയുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സൗകര്യം ലഭിക്കും.അവധിക്കാല യാത്രകൾക്കും നാട്ടിലേക്കുള്ള യാത്രകൾക്കും ടിക്കറ്റ് ചെലവ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You missed