തൃശ്ശൂർ നഗരത്തിൽ ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. ടൗൺ ഹാൾ പരിസരത്തുനിന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോ റിക്ഷയും ആന തകർത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.

പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെ വിളിച്ചെങ്കിലും ഇതുവരെയും അവർ എത്തിയിട്ടില്ല. ഒടുവിൽ നാട്ടുകാരും പാപ്പാനും ചേർന്ന് ആനയെ തളച്ചു.

കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു. യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ഇറങ്ങിയോടുകയായിരുന്നു. നിരവധി കാറുകളും ഓട്ടോകളും ബൈക്കുകളും ആന തകർത്തു. വീടുകളുടെ ഷീറ്റുകളും ഗേയ്റ്റുമെല്ലാം ആന തകർത്തു. നിലവിൽ ഒരുവീടിന്റെ മതിലിനോട് ചേർന്നാണ് ആനയുള്ളത്.


