കോട്ടയം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മലപ്പുറം സ്വദേശിയായ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ അറക്കപ്പറമ്പ് മണലാടി വീട്ടിൽ മുഹമ്മദ് ഫൈസലിനെ (30) യാണ് കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 1.40 ന് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സിൽ ആയിരുന്നു സംഭവം. മലപ്പുറത്ത് നിന്നും കൊച്ചുവേളിക്ക് യാത്ര ചെയ്യുകയായിരുന്നു പ്രതി ട്രെയിനിനുള്ളിൽ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ എസ് എച്ച് റെജി പി ജോസഫിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർ അശ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *