കണ്ണൂര്: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരവുമായി സിപിഐഎം. കണ്ണൂർ പാനൂർ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവർക്കായി സ്മാരകം നിർമ്മിച്ചത്.

ഈ മാസം 22ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്യും. 2015 ജൂൺ 6നാണ് ഷൈജു, സുബീഷ് എന്നിവർ ബോംബ് നിർമ്മിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En
2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിൽ സിപിഐഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു.
