മുണ്ടക്കയം: ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റെയാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളാണ് മരിച്ചത്.

ദേശീയപാത 183ൽ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്‌ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയക്കേയ്ക്ക് വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed