തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്ഷന്, സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം നാളെ മുതല്‍. ഇതിനായി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 31 വരെ പെന്ഷന് വിതരണം ചെയ്യും.

ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്ഷന് ലഭ്യമാക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്ഷന് ലഭ്യമാക്കും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്ഷന് എത്തിക്കും.

