കാഞ്ഞിരപ്പള്ളി: നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി മേച്ചേരിത്താഴെ വീട്ടിൽ അംബ്രൂ എന്ന് വിളിക്കുന്ന അബ്ദുൾ റഫീഖ് (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

ഇയാൾ കഞ്ഞിരപള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
