മുണ്ടക്കയം: പൂഞ്ഞാർ- എരുമേലി സംസ്ഥാന പാതയിൽ മുണ്ടക്കയം പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും പുലിക്കുന്ന് ഇല്ലിക്കൂപ്പിന് സമീപത്തെ കൊടും വളവിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. അപകടത്തെ തുടർന്ന് മുണ്ടക്കയം എരുമേലി റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സം അനുഭവപ്പെട്ടു.
There is no ads to display, Please add some