ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങളടക്കം തെളിവുകളോടെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

