പത്തനംതിട്ട: അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു. വരാനിരിക്കുന്ന നിയമയഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. യോഗ്യതയുള്ള, മണ്ഡലത്തിൽ നിന്നുള്ളവരെ സ്ഥാനാർഥികളായി പരിഗണിക്കാൻ നേതൃത്വം തയ്യറാകുന്നില്ലെന്നാണ് ആരോപണം.

പത്തനംതിട്ട ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. യുഡിഎഫിൽ കോൺഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യവും രഹസ്യവുമായി അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളുകളെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാർഥികളായി പരിഗണിക്കുന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരൻ.

Leave a Reply

Your email address will not be published. Required fields are marked *