പാലാ: കേരള ഓർത്തോപീഡിക് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, തോൾ സന്ധിയിലെ നൂതന അർത്രോസ്കോപിക് ചികിത്സയെക്കുറിച്ചുള്ള ഓർത്തോപീഡിക് തുടർവിദ്യാഭാസ പരിപാടി പാലായിൽ നടന്നു.

കേരള ഓർത്തോപീഡിക് അസോസിയേഷൻ സെക്രട്ടറി ഡോ. അൻസു ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ. അസോസിയേഷൻ ഭാരവാഹികളായ ഡോ ജോൺ ടി ജോൺ, ഡോ ഫൈസൽ കരീം, ഡോ ജെറി ജോർജ്, ഡോ മുരളീകൃഷ്ണൻ, പ്രൊഫ മാത്യു എബ്രഹാം, ഓർഗനൈസിങ് പ്രസിഡന്റ് ഡോ. രാജേഷ്. വി, സെക്രട്ടറി ഡോ രാജീവ് പി .ബി എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഷോൾഡർ സർജർമാർ ക്ലാസുകൾ നയിച്ചു. ഇരുന്നുറോളം ഓർത്തോപീഡിക് സർജന്മാർ പങ്കെടുത്തു.


