കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഇഷാൻ്റെ ഡയറിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

എനിക്ക് ഏറ്റവും സങ്കടമുള്ള ദിവസമാണെന്നും കേരളത്തിൽ നിന്ന് വണ്ടിയുമായി പോയ അർജുനെ കാണാതായെന്നും എൻ്റെ അച്ഛൻ ഡ്രൈവറാണ്, ദൈവം കാത്ത് രക്ഷിക്കട്ടെ എന്ന് പറഞ്ഞ് ലോറിയുടെ ചിത്രവും വരച്ചാണ് ഇഷാന്റെ ഡയറി കുറിപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഡയിറി കുറിപ്പ് പങ്കുവച്ചത്.
