കൂവപ്പള്ളി: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ആന്റി നാർക്കോട്ടിക് ഹണ്ട് ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആന്റോ ആന്റണി നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് മനോജ് എം.എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി പത്യാല മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ റവ. ഫാ. ജോസ് കാരിമറ്റം അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ ജോസഫ് സെബാസ്റ്റ്യൻ, റവ. ഫാ. അഖിൽ ഏറത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ലഹരിവിരുദ്ധ ‘തൂഫാൻ കിക്ക്’ പരിപാടിയിൽ എം.പി., വിശിഷ്ടാതിഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളായി.

തുടർന്ന് പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ബിനീഷ് കളപ്പുര വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ് സ്വാഗതവും പി.ടി.എ. സെക്രട്ടറി ഷിജോ ജോൺ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You missed