കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്ക്. കൊച്ചിയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ടിക്കി ടാക്കയുടെ സെറ്റിൽ വച്ചാണ് അപകടം.സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ മുട്ടുകാലിന് പരിക്കേൽക്കുകയായിരുന്നു.
നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ മുട്ടിന് താഴെയാണ് പരിക്കേറ്റത്. കാലിന് വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദി റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.