ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ‘ഭ്രമയു​ഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡ് ആണിത്.

‘ഒരു വടക്കൻ വീര​ഗാഥ’, ‘മതിലുകൾ’, ‘പൊന്തൻമാട’, ‘വിധേയൻ’, ‘ഡോ. ബി ആർ അംബ്ദേകർ’ എന്നീ ചിത്രങ്ങൾക്കാണ് മുൻപ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച ഛായാ​​ഗ്രഹകനുള്ള പുരസ്കാരവും ഭ്രമയു​ഗം സ്വന്തമാക്കി. ഷെഹ്നാദ് ജലാൽ ആണ് മികച്ച ഛായാ​ഗ്രഹകൻ. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി യാമി ​ഗൗതമിനെ തിരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. മികച്ച മലയാള സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ – രാജ്കുമാർ പെരിയസാമി (അമരൻ)

Leave a Reply

Your email address will not be published. Required fields are marked *

You missed