പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ കപ്പിലുക്കുന്ന് സ്വദേശി മണികണ്ഠന് ( 56) പരുക്കേറ്റു. രാത്രി 9.30യോടെയാണ് അപകടം.
തോപ്രാംകുടിയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തോപ്രാംകുടി സ്വദേശി ജോണിക്കു ( 60) പരുക്കേറ്റു. ചേർപ്പുങ്കിലിനു സമീപത്തു വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശി സച്ചിന്( 22) പരുക്കേറ്റു.രാത്രി 7.30യോടെയാണ് അപകടം.


