മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മണിമൂളി സ്വദേശി പന്താർ അസർ (32) ആണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.അസർ ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അസറിൻ്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തിൽ വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *