കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട്ടിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പരുന്തുംമല പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് അപകടം നടന്നത്. നന്ദു (19 ) ആണ് മരണപ്പെട്ടത്.

സ്വകാര്യ ബസ്സിനെ ഓവർടേക് ചെയ്ത് കയറിയപ്പോൾ, ബൈക്ക് ബസ്സിൽ തട്ടി മറിയുകയും, ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത് .

വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം, വാടകയ്ക്ക് താമസിക്കുന്ന ആനക്കല്ല് മൂന്നാം മൈൽ മരംകൊള്ളിയിൽ പ്രകാശിൻ്റെ മകനാണ് മരണപ്പെട്ട നന്ദു പ്രകാശ്.

Leave a Reply

Your email address will not be published. Required fields are marked *