പോഷകാഹാരക്കുറവുമൂലം മലമ്പണ്ടാരം ഗോത്രവിഭാഗത്തിലെ ആറു വയസ്സുകാരന്റെ ആരോഗ്യകാര്യവങ്ങള്ക്ക് തകരാർ.അതി ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി, വെള്ളക്കടവിനു സമീപം വനവകുപ്പിന്റെ പഴയ ക്വാർട്ടേഴ്സിൽ പാർപ്പിച്ചിരിക്കുന്ന കുട്ടിയെക്കുറിച്ചുള്ള വിവരമാണ് പുറത്തുവന്നത്. കുട്ടിക്ക് ‘സിവിയർ അക്യൂട്ട് മാൽന്യൂട്രീഷൻ (സാം)’ എന്ന രോഗാവസ്ഥയാണെന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പോഷകമൂല്യമുള്ള ഭക്ഷണം തുടർച്ചയായി ലഭിക്കാത്തതിനാൽ പ്രായത്തിനനുസരിച്ചുള്ള ഉയരമോ തൂക്കമോ ശരീരവളർച്ചയോ കുട്ടിക്ക് കൈവരിച്ചിട്ടില്ല. കടുത്ത വിരർച്ചയും ബാധിച്ചിട്ടുണ്ട്. വളർച്ചയിൽ താമസിക്കുന്ന ആറോളം കുട്ടികളും ഇതേ അവസ്ഥയിലേക്കാണ് എത്തിയതായാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന സൂചന.

