പാലക്കാട്: പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ. കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തുള്ള പാലക്കയത്തിന് അടുത്തുള്ള മൂന്നാം തോടിനടത്തുത്താണ് ഉരുൾ പൊട്ടിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നൽകി.

ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *