കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് എൽഡിഎഫ്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ മണർകാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തിൽ മാത്രമാണ് ലീഡ് നേടാൻ കഴിഞ്ഞത്.

മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എൻ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എൻ വാസവന്റെ ബൂത്തിൽ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്. കഴിഞ്ഞ തവണ മണർകാട് പഞ്ചായത്തിൽ 1213 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക്കിന് ലഭിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *