കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വില.
തിങ്കളാഴ്ച (04.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5530 രൂപയിലും പവന് 44240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.