കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജൂവല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വയോധിക പോലീസ് പിടിയിൽ. റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ് പിടിയിലായത്.
ഇവർ കഴിഞ്ഞ 28 ആം തീയതി രാവിലെ പത്തു മണിയോടെ ജൂവലറിയിൽ എത്തി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അഞ്ച് പവനോളം വരുന്ന 2 വളകൾ കൈക്കലാക്കുകയായിരുന്നു.
അയൽവാസികളിൽ നിന്നും 3 ലക്ഷത്തോളം രൂപ വായ്പ വാങ്ങിയിരുന്നെന്നും. ഇത് തിരിച്ചു നൽകുവാനാണ് മോഷണം നടത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ദൃശങ്ങൾ സഹിതം ഇവരുടെ മോഷണ വിവരം പുറത്ത് വന്നതോടെ തിരിച്ചറിഞ്ഞ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ ഇവരെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു.