കോട്ടയം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

ഇയാൾക്കെതിരെ യുവതി ഗാർഹിക പീഡനത്തിന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു, ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ 26 -)o തീയതി വൈകിട്ട് വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ അഫ്സൽ, എസ്.ഐ പത്മകുമാർ സി.പി.ഓ മാരായ സമീർ, വിജയലാൽ എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾക്ക് മാരാരിക്കുളം, മണ്ണഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്. യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed