തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന രണ്ട് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതി ഗീതുവിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ടയിൽ വച്ചാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സർക്കസ് കാണാൻ വന്നതായിരുന്നു. ഇതിനിടെ ട്രാൻസ്ജെന്‍ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയിൽ നിന്നും പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. എന്നാൽ ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു.

തുടർന്ന് പ്രസാദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്ജെന്റർ ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയിൽ വച്ച് തന്നെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *