തിരുവനന്തപുരം: ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ. ആകാശത്ത് പൂരം പൊട്ടിവിടരുന്ന സമയം. ഈ വര്‍ഷത്തെ തന്നെ ഏറ്റവും സുപ്രധാന ഉല്‍ക്കാ കാഴ്ച്ചകളാണ് വരും രാത്രികളില്‍ സംഭവിക്കുക.

ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ പതിമൂന്നിന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറു ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിക്കുന്നത്.

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ എവിടെ നിന്നാലും നഗ്ന നേത്രങ്ങള്‍ കൊണ്ടു പോലും കാണാനാവുന്നതാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. നിശ്ചിത കേന്ദ്രത്തിലല്ല മറിച്ച് ആകാശത്ത് ഈ പ്രദേശത്ത് അങ്ങോളമിങ്ങോളമായാണ് ഉല്‍ക്കളെ കാണാനാവുക.

ഉല്‍ക്കവര്‍ഷം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:>

1: ഇരുട്ടുള്ള സ്ഥലത്ത് നിന്നും ആകാശത്തേക്ക് നോക്കിയാല്‍ ഉല്‍ക്കവര്‍ഷം വ്യക്തമായി കാണാം

2: ആകാശം മേഘാവൃതം ആണെങ്കില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കില്ല

3: എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിച്ചാല്‍ ഉല്‍ക്കവര്‍ഷത്തിന്‍റെ ഗതി മനസിലാക്കാം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed