കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ക്രൂരമായ ആക്രമണത്തില്‍ സഹതടവുകാരന് ഗുരുതര പരിക്കേറ്റു. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 10.30 മണിക്കാണ് ഇത് നടന്നത്.
ബ്ലോക്കിലെ എട്ടാം നമ്പര്‍ മുറിയിലെ തടവുകാരനായ എം. പി. വിനോദനാണ് (42) പരിക്കേറ്റത്. അബ്ദുല്‍ ജബ്ബാര്‍, അര്‍ഷാദ് എന്നീ തടവുകാര്‍ ചേര്‍ന്ന് കമ്പിപ്പാര കൊണ്ട് ഇയാളുടെ കാലില്‍ അടിച്ചു. ഇതിലൂടെ കാലിന്റെ എല്ലുകള്‍ പൊട്ടുകയും മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ വിനോദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ജയിലില്‍ തടവുകാര്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കുന്നത്.

