കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

29-ന് തെക്കൻ ആന്ഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് മധ്യ-കിഴക്കൻ അറബിക്കടലിന് കുറുകെ തീരദേശ കർണാടക വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭാഗികമായി മഴ പെയ്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *